ട്രാവലേഴ്സ് മീറ്റ് സെപ്റ്റംബർ 10ന് വിലങ്ങൻക്കുന്നിൽ

“യാത്രയിലെ സൗഹൃദം” വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ട്രാവലേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 10 ഞായറാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ തൃശ്ശൂർ വിലങ്ങൻ കുന്നിൽ വച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രയെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം യാത്രാ സ്നേഹികളുടെ കൂട്ടായ്മയാണ് യാത്രയിലെ സൗഹൃദം.

രാജ്യത്തിന് അകത്തും പുറത്തും യാത്രകൾ സംഘടിപ്പിക്കുക, യാത്രകൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ട വിവരങ്ങളും സഹായങ്ങളും ചെയ്യുക, യാത്രയെ ഇഷ്ടപ്പെടുന്നവർക്കിടയിലെ നല്ല ബന്ധങ്ങൾ സൃഷ്ടിക്കുകയും സഹകരണ മനോഭാവം വളർത്തുകയും ചെയ്യുക, യാത്രയിലൂടെ ലഭിക്കുന്ന അറിവുകൾ അനുഭവങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുകയും അതുവഴി സാമൂഹ്യ പുരോഗതിക്ക് സഹായിക്കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുക എന്നിവയാണ് ‘യാത്രയിലെ സൗഹൃദം’ വാട്സ്ആപ്പ് കൂട്ടായ്മ ലക്ഷ്യമാക്കുന്നത് എന്ന് കോ-ഓഡിനേറ്റർ ശരീഫ് ടി കെ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9447843389  9497686926 ബന്ധപെടുക

continue reading below...

continue reading below..

You cannot copy content of this page