ആനന്ദപുരം : 34 മത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവത്തിലെ അറബി വിഭാഗം എല്ലാ മത്സരഫലങ്ങളും പ്രഖ്യാപിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ 91 പോയിൻറ് നേടി കൽപ്പറമ്പ് ബി.വി.എം.എച്ച്.എസ് ഒന്നാം സ്ഥാനം നേടി. 59 പോയിൻറ് നേടി മൂർക്കനാട് സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും , 47 പോയിൻറ് നേടി കല്ലേറ്റുംകര ബി.വി.എം.എച്ച് എസ് മൂന്നാം സ്ഥാനത്തും എത്തി.
എൽ പി അറബിക് വിഭാഗത്തിൽ 45 പോയിന്റുകൾ വീതം നേടി കാറളം എ എൽ പി എസ്, കല്ലേറ്റുംകര ഐ ജെ എൽ പി എസ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. 43 പോയിന്റുകൾ വീതം നേടി കരുവന്നൂർ സെന്റ് ജോസഫ് എച്ച് എസ്, മൂർക്കനാട് സെന്റ് ആന്റണീസ് എൽപിഎസ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. 39 പോയിന്റുകൾ വീതം നേടി ജി യു പി എസ് വെള്ളാങ്കല്ലൂർ, സെൻമേരിസ് എൽപിഎസ് എടതിരിഞ്ഞ് എന്നിവർ മൂന്നാം സ്ഥാനവും പങ്കെടുത്തു
യുപി അറബിക് വിഭാഗത്തിൽ കൽപ്പറമ്പ് ബി.വി.എം.എച്ച്.എസ് 63 പോയിന്റ് നേടിയ ഒന്നാം സ്ഥാനം, വെള്ളാങ്കല്ലൂർ ജിയുപിഎസ് 61 പോയിന്റ് നേടിയ രണ്ടാം സ്ഥാനം, പടിയൂർ എസ് എസ് എ ഐ യു പി എസ് 57 പോയിന്റ് നേടി മൂന്നാം സ്ഥാനം നേടി
കലോത്സവം നവംബർ പതിനേഴ് വൈകിട്ട് സമാപിക്കും.
34 മത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഈ വർഷം 310 ഇനങ്ങളിലായി 6000 ത്തിലധികം വിദ്യാർത്ഥികൾ നാലു ദിവസങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ആയിരത്തോളം വിദ്യാർത്ഥികൾ കൂടുതലായി ഈ മേളയിൽ മാറ്റുരയ്ക്കുന്നുണ്ട്.
അറബിക് കലോത്സവവും സംസ്കൃതോത്സവവും ഇതോടൊപ്പം തന്നെയാണ് നടക്കുന്നത്. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ , ഗവ. യുപി സ്കൂള്‍, ചെറുപുഷ്പം പാരിഷ് ഹാൾ എന്നിവിടങ്ങളിലാണ് പതിനൊന്ന് വേദികൾ ക്രമീകരിച്ചിരുന്നത്.
പതിനേഴാം തീയതി വൈകിട്ട് 4 മണിക്ക് പുതുക്കാട് എംഎല്‍എ ശ്രീ കെ കെ രാമചന്ദ്രന്‍ ഉദ്ഘാടനം നിർവഹിക്കുന്ന സമാപന സമ്മേളനത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലളിത ബാലന്‍ സമ്മാനവിതരണം നിർവഹിക്കുന്നതാണ്.



▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews
