ഡോൺ ബോസ്കോ ഫാമിലി ഡേ ഉദ്‌ഘാടകനായി ടോവിനോ, വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ ഡയമന്റ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും മാതാപിതാക്കളുമായി അയ്യായിരത്തോളം പേർ പങ്കെടുത്ത ഡയമന്റ് ഫാമിലി ഡേ പൂർവ്വ വിദ്യാർത്ഥിയും സിനിമാ താരവുമായ ടോവിനോ തോമസ് ഉൽഘാടനം ചെയ്തു. ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവേൽ വടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം ശ്രീരേഖ രാജഗോപാൽ മുഖ്യാതിഥിയായിരുന്നു.

ഡോൺ ബോസ്‌കോ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഫാ. സന്തോഷ് മണികൊമ്പിൽ ഐ. എസ്.സി. സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു പിടികയിൽ, സ്പിരിച്ചൽ ഫാദർ ഫാ.ജോസിൻ താഴേത്തട്ട്, അഡ്മിനി സ്ടേറ്റർ ഫാ.ജോയ് സൺ മുളവരിക്കൽ, സിസ്റ്റർ. വി.പി. ഓമന പി.ടി.എ. പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, ശിവപ്രസാദ് ശ്രീധരൻ, സെബി മാളിയേക്കൽ, ജൂബിലി കമ്മറ്റി കൺവിനർ പോൾ ജോസ് തളിയത്ത്, ഓർഗനൈസിംഗ് സെക്രട്ടറി ലൈസ സെബാസ്റ്റ്യൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസഡന്റ് സിബി പോൾ എന്നിവർ സംസാരിച്ചു . ചടങ്ങിൽ റിട്ടയർ ചെയ്യുന്ന അദ്ധ്യാപകരായ ലിൻഡ. പി.എൽ. ഷിജ പി. നാഥ് എന്നിവർക്ക് യാത്രയയപ്പ് നൽകി.

കേരളത്തിലെ ആദ്യ ഡോൺ ബോസ്കോ സ്കൂളായ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൻ്റെ ഒരുവർഷം നീണ്ടുനിന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 8 വെള്ളിയാഴ്ച നടക്കും. വൈകിട്ട് 5:30ന് ചേരുന്ന സമാപന ആഘോഷം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിക്കും. ഡോൺ ബോസ്കോ സലേഷ്യൻ സഭയുടെ ബംഗളൂരു പ്രവശ്യയുടെ പ്രൊവിൻഷ്യൽ റവ. ഡോ. ജോസ് കോയിക്കൽ എസ്‌ഡിബി അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തും.

ജില്ല റൂറൽ എസ്പി ഡോ. നവനീത് ശർമ വിശിഷ്ടഅതിഥിയായിരിക്കും. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്‌കുമാർ, വാർഡ് കൗൺസിലർ മേരിക്കുട്ടി ജോയ് എന്നിവർ ആശംസകളർപ്പിക്കും. റെക്ടർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ സ്വാഗതവും ജൂബിലി ജനറൽ കൺവീനർ പോൾ ജോസ് തളിയത്ത് നന്ദിയും പറയും. തുടർന്ന് കലാഭവൻ ജോഷിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ ഉണ്ടായിരിക്കും.

വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം ചടങ്ങുകൾ തത്സമയം കാണാം

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page