എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയന്‍റെ നേതൃത്വത്തിൽ ഡിസംബർ 23, 24 തീയതികളിൽ വിവാഹപൂർവ കൗൺസിലിങ്ങ് ക്ലാസ്സ്

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയന്‍റെ നേതൃത്വത്തിൽ 2023 ഡിസംബർ 23, 24 ശനി, ഞായർ ദിവസങ്ങളിൽ അടുത്ത വിവാഹപൂർവ കൗൺസിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നു. ഡോക്ടർമാർ, പ്രൊഫസർമാർ, മനശാസ്ത്ര വിദഗ്ധർ തുടങ്ങിയവരാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്.

ഗുരുദേവ ദർശനത്തിൽ അധിഷ്ഠിതമായ ഒരു കൂടുംബജീവിതം നയിക്കുന്നതിന് ഉതകുന്ന രീതിയിലാണ് വിവാഹ പൂർവ്വ കൗൺസിൽ ക്ലാസ്സുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന് യൂണിയൻ പ്രസിഡന്റ് സന്തോഷ്, ചെറാക്കുളം, യൂണിയൻ സെക്രട്ടറി കെ. കെ.ചന്ദ്രൻ എന്നിവർ അറിയിച്ചു.

18 വയസ് പൂർത്തികരിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ ക്ലാസ്കളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.

continue reading below...

continue reading below..

You cannot copy content of this page