ഇരിങ്ങാലക്കുട : കൂടിയാട്ട ആചാര്യൻ പത്മഭൂഷൻ ഡോ. ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ 106-ാമത് ജന്മവാർഷികം ആചാര്യ നമസ്കൃതി 2023 എന്ന പേരിൽ മാധവ മാതൃ ഗ്രാമത്തിന്‍റെ നേതൃത്വത്തിൽ മെയ് 22 മുതൽ 27 വരെ തൃശൂരിൽ ആഘോഷിക്കുന്നു.
മെയ് 22 തിങ്കളാഴ്ച്ചയിലെ പരിപാടികൾ
തൃശ്ശൂർ പഴയ നടക്കാവ് ലക്ഷ്മി കല്യാണമണ്ഡപം തെക്കേമഠം മിനി ഹാളിൽ തിങ്കളാഴ്ച വൈകിട്ട് 5 30ന് ചടങ്ങുകൾ ആരംഭിക്കും. മാധവ മാതൃ ഗ്രാമം മാനേജിങ് ട്രസ്റ്റ് ഡോ. അമ്മന്നൂർ രജനീഷ് സ്വാഗതം ആശംസിക്കും. കേരള സംഗീത നാടക അക്കാദമി അംഗം അപ്പുക്കുട്ടൻ സ്വരലയം അധ്യക്ഷൻ ആയിരിക്കും.
കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. ആവണങ്ങാട്ട് കളരിയിലെ അഡ്വ. യു രഘുരാമ പണിക്കർ വിശിഷ്ട സാന്നിധ്യം വഹിക്കും.
കല്യാണസൗഗന്ധികം അരങ്ങു പാഠം എന്ന വിഷയത്തിൽ കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ ജി പൗലോസ് മുഖ്യപ്രഭാഷണം നടത്തും.
അമ്മന്നൂർ മാധവ ചാക്യാർ അനുസ്മൃതി രമേശൻ തമ്പുരാൻ തൃപ്പൂണിത്തുറ നിർവഹിക്കും. സി മധുസൂദന മേനോൻ ഇരിങ്ങാലക്കുട ആശംസ, മാധവ മാതൃ ഗ്രാമം സെക്രട്ടറി ഭദ്ര പി കെ എം നന്ദിയും പറയും.
Continue reading below...

Continue reading below...
വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ
▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD