എൻ’എസ്’എസിന്‍റെ നേതൃത്വത്തിൽ 1000 സ്നേഹ വീടുകൾ ഈ അധ്യയനവർഷം നിർമ്മിച്ചു നൽകും – മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : എൻ’എസ്’എസിന്‍റെ നേതൃത്വത്തിൽ  ഈ അധ്യയന വർഷം ആയിരം സ്നേഹവീടുകൾ  നിർമ്മിച്ചു നൽകുമെന്ന്  ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരുടെ പ്രഥമ സംസ്ഥാനതല സംഗമം  സുമാനസം ’23  ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇരിങ്ങാലക്കുട  സെന്റ് ജോസഫ് കോളേജിൽ നടന്ന ചടങ്ങിൽ  സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്‍റെ നേതൃത്വത്തിലുള്ള 25 സെല്ലുകളിൽ നിന്നായി 4000 യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസർമാരാണ് സംഗമത്തിൽ പങ്കെടുത്തത്. എൻ എസ് എസിനെ സമൂഹത്തിൽ ദൃശ്യമാകുന്ന രീതിയിൽ അവതരിപ്പിക്കണമെന്നും, അരികുവത്കരിക്കപ്പെട്ട ജനങ്ങൾക്ക് കൈത്താങ്ങായി മാറാൻ എൻഎസ്എസിന് സാധ്യമാകണമെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.


എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ ആർ എൻ ആൻസർ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് സംസ്ഥാന റീജിയണൽ ഡയറക്ടർ ശ്രീധർ ജി മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർമാരായ ഡോ സണ്ണി,എൻ എം, ഡോ സി ആർ അജിത്ത്സെൻ, ഡോ ഷാജി എ, ഡോ ഇ എൻ ശിവദാസൻ, ഡോ സോണി ടി എൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി സ്വാഗതവും ഡോ സിനി വർഗീസ് സി നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O