ഇരിങ്ങാലക്കുട : ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് വൈദ്യരത്നം ഔഷധശാല ഇരിങ്ങാലക്കുട ബ്രാഞ്ചിന്‍റെ ആഭിമുഖ്യത്തിൽ സി.എം.എസ്. എൽ.പി സ്കൂളിൽ ആയുർവേദ ദിനം ആഘോഷിച്ചു. വാർഡ് കൗൺസിലർ പി. ടി. ജോർജ്ജ് ഉദ്‌ഘാടനം നിർവഹിച്ചു.
ആധുനികകാലത്ത് ആയുർവേദത്തിന്‍റെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ഇരിങ്ങാലക്കുട വൈദ്യരത്നം ഔഷധശാലയിലെ ബ്രാഞ്ച് ഫിസിഷ്യൻ ഡോ. ജ്യോതിഷ് എസ് ജയന്തൻ ക്ലാസ് നയിച്ചു. മുഴുവൻ വിദ്യാർഥികൾക്കും ഔഷധസസ്യങ്ങൾ വിതരണം ചെയ്തു.
ആയുർവേദദിനത്തോടനു ബന്ധിച്ച് നടത്തിയ പെയിന്റിംഗ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. വൈദ്യരത്നം ഔഷധശാല ബ്രാഞ്ച് മാനേജർ സുനിത കെ.എം, പ്രധാനധ്യാപിക ഷൈജി ആന്റണി, അധ്യാപിക പ്രതിനിധിയായ അശ്വതി കെ.പി എന്നിവർ സംസാരിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews