ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കേസിലെ ഒന്നാം പ്രതി ബിജോയിയുടെ കൊരുമ്പുശ്ശേരിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറ്റാച്ച് ചെയ്ത വീട്ടുപറമ്പിലെ മരം മുറിച്ച് കടത്തിയതിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു.
കോടികൾ കൊള്ള ചെയ്ത കേസിലെ ഒന്നാം പ്രതിയുടെ വീട്ടുവളപ്പിൽ നിന്ന് മരം കടത്തുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വീട്ടുപറമ്പിലെ മരം മുറിച്ച് കടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബി ജെ പി പ്രവർത്തകർ മരം വെട്ടുന്നത് തടയുകയും ചെയ്തു. അറ്റാച്ച് ചെയ്ത ഭൂമിയിൽനിന്നും മരം മുറിച്ചു കടത്തിയതിനെക്കുറിച്ചു അനേഷിക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive