ചെറുകാട് ഗോവിന്ദപ്പിഷാരടി (1916-1976) കവി,കഥാകൃത്ത്, നാടകകൃത്ത്, നോവലിസ്റ്റ് എന്നിങ്ങനെ സാഹിത്യത്തിൻ്റെ വിവിധ ശാഖകളിൽ തൻ്റെ സർഗ്ഗാത്മകമായ ഔന്നത്യം തെളിയിച്ച പ്രശസ്ത എഴുത്തുകാരൻ, ചെറുകാട് എന്നപേരിൽ അറിയപ്പെടുന്ന ചെറുകാട് ഗോവിന്ദപ്പിഷാരടി നിര്യാതനായിട്ട് ഒക്ടോബർ 28 ന് നാല്പത്തിഒമ്പത് വർഷം തികയുകയാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും കർഷകപ്രസ്ഥാനത്തിൻ്റെയും പുരോഗമനസാഹിത്യ പ്രസ്ഥാനത്തിൻ്റെയും സജീവ പ്രവർത്തകനായിരുന്ന അദ്ദേഹത്തിന് ഇതിൻ്റെയെല്ലാം പേരിൽ പോലീസ്മർദ്ദനം ഉൾപ്പെടെയുള്ള പലവിധ ജീവിത ക്ലേശങ്ങളേയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.
ദേവലോകം, ശനിദശ , മുത്തശ്ശി, പ്രമാണി എന്നിവ അദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട നോവലുകളിൽ ചിലതാണ്.
കുറെക്കാലം അദ്ധ്യാപകനായി പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ ആത്മകഥയായ “ജീവിതപ്പാത “ആത്മകഥകളുടെ കൂട്ടത്തിൽ ഏറെ പ്രശസ്തമായതും സാഹിത്യ അക്കാദമി അവാർഡുൾപ്പെടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയതുമാണ്.
“മലയാളത്തിലെ മാർക്സിംഗോർക്കി ” എന്ന് പലരും വിശേഷിപ്പിച്ച ചെറുകാട് എന്ന സാംസ്കാരിക നായകൻ്റെ തിളങ്ങുന്ന സ്മരണയ്ക്കുമുമ്പിൽ കലാസദനം -സർഗ്ഗസംഗമം പ്രവർത്തകർ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.
കലാസദനം –സർഗ്ഗസംഗമം കമ്മിറ്റി, കാട്ടൂർ .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

