ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങളുടെ മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങിന്റെ ഉദ്‌ഘാടനം കിഴക്കേ ഗോപുര നടയിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി നിർവഹിച്ചു.
ക്ഷേത്രം കിഴ്ശാന്തി മനോജ് നിലവിളക്ക് കൊളുത്തി. ശേഷം കിഴക്കേ ഗോപുര നടയിൽ ആദ്യ സമർപ്പണം ചെയർമാൻ അഡ്വ സി കെ ഗോപി ഭഗവാന് സമർപ്പിച്ചു. തുടർന്ന് ഭക്തജനങ്ങൾ തൃപ്പുത്തരി സദ്യയിലേക്ക് ആവശ്യമായ അരി, നുറുക്ക് അരി, ചേന, മത്തങ്ങ, കുമ്പളങ്ങ, വഴുതിന, ഇടിയൻ ചക്ക, നേന്ത്രക്കായ, കായക്കുല, നാളികേരം തുടങ്ങിയവ സമർപ്പിച്ചു. ഉച്ച വരെ സമർപ്പണ സമയമുണ്ട്.
ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ അജയകുമാർ, ബിന്ദു, ദേവസ്വം അഡ്മിനിസ്ട്രേറ്റർ രാദേഷ് , ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങൾ നവംബർ 29, 30 ,31ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. ഇതിനു വേണ്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയയായതായി ദേവസ്വം അറിയിച്ചു.
29 ബുധനാഴ്ച പോട്ട പ്രവൃത്തി കച്ചേരിയിൽനിന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാൽനടയായി പുറപ്പെടുന്ന തണ്ടിക വൈകീട്ട് 7 മണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകീട്ട് 6:15 മുതൽ ക്ഷേത്രം കിഴക്കേ നടക്ക് പുറത്ത് പന്തലിൽ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം അരങ്ങേറും.
തൃപ്പുത്തരിദിനമായ 30-ന് അയ്യായിരം പേർക്ക് സദ്യ നൽകും. പുത്തരിച്ചോറ്, രസകാളൻ, ഇടിയൻചക്ക തോരൻ, ചെത്തുമാങ്ങാ അച്ചാർ, ഇടിച്ചു പിഴിഞ്ഞ പായസം, ഉപ്പേരി എന്നിവയാണ് വിഭവങ്ങൾ.
വൈകീട്ട് ആറിന് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കലാനിലയം അവതരിപ്പിക്കുന്ന നളചരിതം ഒന്നാംദിവസം കഥകളി അരങ്ങേറും.
31-ന് മുക്കുടി നിവേദ്യം നടക്കും. കുട്ടഞ്ചേരി അനൂപ് മൂസ്സിന്റെ നേതൃത്വത്തിലാണ് മുക്കുടി മരുന്ന് തയ്യാറാക്കുക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

