കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പിച്ചു. നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതോടൊപ്പം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.



ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം ആർ ഷാജു അധ്യക്ഷത വഹിച്ചു.



ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അബ്ദുൽ ഹഖ് മാസ്റ്റർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, വാർഡ് കൗൺസിലർമാരായ ജോഫി ബോസ്, ബാബു പാലക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശരത്ദാസ് കെ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡണ്ട് ഫെസ്റ്റിൻ ഔസേപ്പ്,



കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ജോയ് ചാതേലി, ഷാനവാസ് കെ എം, ഷാർവിൻ എൻ ഓ, ബി പ്രസാദ്, വാർഡ് പ്രസിഡണ്ട് മാരായ വി കെ പുരുഷോത്തമൻ, പിജെ ജോബി,ബൂത്ത് പ്രസിഡണ്ട് മാരായ വി പി ജെയിംസ്, സുരേഷ് പാവറട്ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.



കാരക്കുടി അളകപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്കൽ എജുക്കേഷനിൽ പി എച്ച് ഡി നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം എൻ നിധിനെയും, SNVVHSS നിന്നും ഈ വർഷം വിരമിച്ച ശ്രീ അജിൽകുമാറിനെയും ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

 

You cannot copy content of this page