കൂടിയാട്ട രംഗത്തെ യുവകലാകാരന്മാരുടെ ‘നാട്യയൗവ്വനത്തിന്’ അരങ്ങുണരുന്നു

രണ്ട് ദിവസങ്ങളിലായി പൂർണ്ണമായും കൂടിയാട്ട രംഗത്തെ യുവ കലാകാരന്മാർ പങ്കെടുക്കുന്ന കൂടിയാട്ടം, പ്രബന്ധക്കൂത്ത്, നങ്യാർക്കൂത്ത്, ചൊല്ലിയാട്ടം മിഴാവ് തായമ്പക തുടങ്ങിയവയുടെ അവതരണങ്ങൾ
‘നാട്യയൗവ്വനം 2023’ കൂടിയാട്ടമഹോത്സവം ഡിസംബർ 30, 31 തീയതികളിൽ കാറൽമണ്ണയിലുള്ള വാഴെങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ്‌ ഹാളിൽ

കൂടിയാട്ട രംഗത്തെ യുവകലാകാരന്മാരുടെ കൂട്ടായ്മയായ “ചൊല്ലിയാട്ടം ” വാഴെങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെ സഹായസഹകരണത്തോടെ നടത്തുന്ന ‘നാട്യയൗവ്വനം 2023’ എന്ന കൂടിയാട്ടമഹോത്സവം ഡിസംബർ 30, 31 എന്നീ തീയതികളിൽ കാറൽമണ്ണയിലുള്ള ട്രസ്റ്റ്‌ ഹാളിൽ വച്ച് നടത്തപ്പെടുന്നു.



കൂടിയാട്ട രംഗത്തെ വ്യത്യസ്ത ശൈലികളിലും വിവിധ ഗുരുകുലങ്ങളിലും അഭ്യസിച്ച, യുവകലാകാരന്മാർ കൂട്ടായി സംഘത്തിപ്പിക്കുന്ന ഈ മഹോത്സവം ശനിയാഴ്ച രാവിലെ 11.30 യ്ക്ക് ഉദ്ഘാടന സമ്മേളനത്തോടുകൂടി ആരംഭിക്കും. പ്രസ്തുത ചടങ്ങിൽ കെ ബി രാജാനന്ദ് അധ്യക്ഷനാവും. കേന്ദ്ര സംഗീത നാടക അകാദമി കൂടിയാട്ടം കേന്ദ്രത്തിന്റെ ഡയറക്ടർ ഡോ. കണ്ണൻ പരമേശ്വരൻ ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്ത കലാനിരൂപകൻ വി കലാധരൻ യശശ്ശരീരനായ കൂടിയാട്ട കുലപതി പദ്മശ്രീ പി കെ നാരായണൻ നമ്പ്യാരെ അനുസ്മരിച്ച് സംസാരിക്കും.



അച്യുതൻ ടി കെ, ശ്രീചിത്രൻ എം ജെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.തുടർന്ന് രണ്ട് ദിവസങ്ങളിലായി പൂർണ്ണമായും യുവ കലാകാരന്മാർ പങ്കെടുക്കുന്ന കൂടിയാട്ടം, പ്രബന്ധക്കൂത്ത്, നങ്യാർക്കൂത്ത്, ചൊല്ലിയാട്ടം മിഴാവ് തായമ്പക തുടങ്ങിയവയുടെ അവതരണങ്ങൾ നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page