ഇരിങ്ങാലക്കുടയിൽ 18 റോഡുകൾ പുനരുദ്ധരിക്കാൻ 1.53 കോടി രൂപ അനുവദിച്ചു: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി 1.53 കോടി രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു

മണ്ഡലത്തിലെ 18 റോഡുകൾക്കാണ് ഫ്ളഡ് റിലീഫ് ഫണ്ടിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കാൻ തുക അനുവദിച്ചത്


റോഡുകളുടെ പേരും റോഡുൾപ്പെട്ട പഞ്ചായത്ത് / നഗരസഭയും അനുവദിച്ച തുകയും ചുവടെ:

ഇല്ലിക്കാട് ഡെയ്ഞ്ചർ മൂല റോഡ് (കാട്ടൂർ) 10 ലക്ഷം, അയ്യങ്കാളി – ജനശക്തി റോഡ് (കാട്ടൂർ) 10 ലക്ഷം, കളരിപ്പറമ്പ് റോഡ് (കാറളം) 10 ലക്ഷം, എ കെ ജി – പുഞ്ചപ്പാടം റോഡ് (കാറളം) 8 ലക്ഷം, വേഴേക്കാട്ടുകര – പടിഞ്ഞാറ്റുമുറി റോഡ് (മുരിയാട്) 8 ലക്ഷം, ആശുപത്രി റോഡ് (മുരിയാട്) 7 ലക്ഷം,

കറളിപ്പാടം റോഡ് (മുരിയാട്) 5 ലക്ഷം രൂപ, ഓടക്കോളനി റിംഗ് റോഡ് (ആളൂർ) 5 ലക്ഷം, പൂഴിച്ചിറ ബണ്ട് റോഡ് (ആളൂർ) 8 ലക്ഷം, വടക്കേ മുണ്ടകപ്പാടം റോഡ് (ആളൂർ) 10 ലക്ഷം, പള്ളിനട – ആശാ നിലയം റോഡ് (വേളൂക്കര) 10 ലക്ഷം, അതിരിങ്ങൽ ടെംപിൾ റോഡ് (വേളൂക്കര) 7 ലക്ഷം, കല്പറമ്പ് – പൈങ്ങോട് റോഡ് (പൂമംഗലം) 10 ലക്ഷം,

കുറ്റിലക്കടവ് റോഡ് (പടിയൂർ) 10 ലക്ഷം, ഐശ്വര്യ റോഡ് (പടിയൂർ) 10 ലക്ഷം, നിരൊലിത്തോട് റോഡ് (ഇരിങ്ങാലക്കുട) 10 ലക്ഷം, കൂടൽമാണിക്യം തെക്കേനട റോഡ് (ഇരിങ്ങാലക്കുട) 10 ലക്ഷം, രാമൻകുളം ലിങ്ക് റോഡ് (ഇരിങ്ങാലക്കുട) 5 ലക്ഷം രൂപ.

നിർമ്മാണപ്രവൃത്തികൾക്ക് എത്രയും പെട്ടെന്ന് തുടക്കം കുറിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page