ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് നേടിയ കെ കെ ഷാഹിനയ്ക്ക് ജന്മനാട് സ്വീകരണം ഒരുക്കുന്നു

ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് കൂടിയാണ് ഷാഹിന. ധീരതയോടെ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജേര്‍ണലിസ്റ്റുകളെ ആദരിക്കുന്നതിനായി 1996 മുതല്‍ സിപിജെ (കമ്മിറ്റി ഫോര്‍ പ്രൊട്ടക്റ്റ് ജേണലിസ്റ്റ്) നല്‍കി വരുന്ന പുരസ്‌കാരമാണിത്. ഇന്ത്യയില്‍നിന്ന് ഇതുവരെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

continue reading below...

continue reading below..

വെള്ളാങ്ങല്ലൂർ : ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് നേടിയ കെ കെ ഷാഹിനയ്ക്ക് വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 3 ന് സ്വീകരണം നൽകും. ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാസ്റ്റർ ഡാവിഞ്ചിയ്ക്കും ജിതിൻ രാജിനും അനുമോദനവും നടക്കും.

നിലവില്‍ ഔട്ട് ലുക്ക് മാഗസിന്‍ സീനിയര്‍ എഡിറ്ററാണ് കെകെ ഷാഹിന. ഏഷ്യാനെറ്റ് ന്യൂസ്, ജനയുഗം, തെഹല്‍ക്ക, ദ ഓപ്പണ്‍, ദ ഫെഡറല്‍ തുടങ്ങിയ മാധ്യമങ്ങളിലും ജോലി ചെയ്തിരുന്നു

കോണത്തുകുന്ന് എംഡി കൺവെൻഷൻ സെന്ററിൽ 3 മണിയ്ക്ക് നടക്കുന്ന ചടങ്ങ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹന്നാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ തുടങ്ങിയവർ മുഖ്യാതിഥികളാകും. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് തുടങ്ങിയവർ പങ്കെടുക്കും.


ഉച്ചയ്ക്ക് 2.30ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റികൾ പരിസരത്തുനിന്നും സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. സമകാലിക ഇന്ത്യൻ ജനാധിപത്യവും മാധ്യമങ്ങളും എന്ന വിഷയത്തിൽ മാധ്യമ സെമിനാർ നടക്കും. സി എൽ തോമസ്, അപർണസെൻ തുടങ്ങിയ മാധ്യമപ്രവർത്തകർ പങ്കെടുക്കും. തുടർന്ന് പർവാസ് ബാൻഡ് അവതരിപ്പിക്കുന്ന ഗസൽ സന്ധ്യ ഉണ്ടാകും.

You cannot copy content of this page