ഗവ. മോഡൽ ബോയ്സ് വിഎച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിന്‍റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന പദ്ധതികളുടെ പ്രകാശനം കർമം നടന്നു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വിഎച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന പദ്ധതികളുടെ പ്രകാശനം ഇരിങ്ങാലക്കുട ഗവ. എൽ പി സ്കൂളിൽ വച്ച് നടന്ന ഉദ്ഘാടന യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ , ബോയ്സ് സ്ക്കൂൾ പിടിഎ പ്രസിഡന്റ് ബിനോയ് വി ആർ, എസ് എം സി ചെയർമാൻ അഹമ്മദ് ഫസലുള്ള , പിടിഎ എക്സിക്യൂട്ടീവ് അംഗം സൗമ്യ സാജൻ, എസ് എം സി അംഗം സുനിത വിനയൻ , പി ടി എ അംഗം ഫെമിന , പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ എന്നിവർ ചേർന്ന് നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ പദ്ധതികൾ ക്യാമ്പിൽ വിശദീകരിച്ചു.


കേരള ശുചിത്വ മിഷനുമായി സഹകരിച്ച് പൊതുമാലിന്യ ഇടങ്ങളിൽ സൗന്ദര്യവത്ക്കരണ പദ്ധതിയായ (സ്നേഹാരാമം), വനിതാ ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് (സമം ശ്രേഷ്ഠം), ആരോഗ്യ വകുപ്പുമായി സഹകരിച്ച് (രഹിത ലഹരി, ഋതുഭേദ ജീവനം) ,സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് (സഹചാരി ), എക്സൈസ് വകുപ്പുമായി സഹകരിച്ച് (വർജ്ജ്യസഭ), പാലിയം ഇന്ത്യയുമായി സഹകരിച്ച് (വന്ദ്യം വയോജനം) ,ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് (രക്ഷിതം) എന്നിവയാണ് പ്രധാന പദ്ധതികൾ.



കൂടാതെ ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ് (ദൃഢഗാത്രം) കുട നിർമ്മാണം, ലിക്വിഡ് വാഷ്, സോപ്പ് പൊടി നിർമ്മാണം, പേപ്പർ ബാഗ്, പേപ്പർ പേന, ഫ്ലവർ നിർമ്മാണം, കേക്ക് നിർമ്മാണം, എക്സ്റ്റൻഷൻ ബോർഡ് നിർമ്മാണം, അടുക്കള തോട്ട നിർമ്മാണം തെങ്ങുകയറ്റ പരിശീലനം, മുളം കാട് വച്ച് പിടിപ്പിക്കൽ, സ്ത്രീധനത്തിനെതിരെ ബോധവത്ക്കരണവുമായി ഭവന സന്ദർശനം, കലണ്ടർ വിതരണം , ലഹരിക്കെതിരെ വ്യാപാര സ്ഥാപനങ്ങളിൽ ഡാങ്ക്ളേഴ്സ് സജ്ജീകരിക്കൽ , ക്യാമ്പ് മാഗസിൻ പ്രകാശനം, വൃദ്ധ സദന സന്ദർശനം, വിളംബര ജാഥ, സമത്വജാല ലഹരിക്കെതിരെ ഫ്ലാഷ് മോബ്, ലിംഗ സമത്വ സന്ദേശവുമായി തെരുവുനാടകം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടത്തുന്നതാണ്.

2024 ജനുവരി 1 വരെ ഇരിങ്ങാലക്കുട ഗവ എൽ.പി സ്ക്കൂളിൽ വച്ച് നടക്കുന്ന കൂട് ക്യാമ്പിൽ അൻപതോളം വൊളന്റിയർമാർ  പങ്കെടുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page