മണിയങ്കിണർ ആദിവാസി കോളനിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പീച്ചി : പീച്ചി വന്യ ജീവി ഡിവിഷന്റെയും ഒല്ലൂർ വൈദ്യ രത്നം ആയുർവേദ കോളേജിലെ എൻ എസ്‌ എസ്‌ യുണിറ്റിന്റെയും (AMO 14/1) സംയുക്ത ആഭിമുഖ്യത്തിൽ മണിയങ്കിണർ ആദിവാസി കോളനിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഡിസംബർ 28 നു രാവിലെ 9 മണിക്ക് കോളനിയിലെ കമ്മ്യുണിറ്റി ഹാളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പീച്ചി വൈലഡ്‌ലൈഫ് വാർഡൻ പ്രഭു പി എം ഉദ്‌ഘാടനം നിർവഹിച്ചു . പീച്ചി – വാഴാനി വന്യ ജീവി സങ്കേതം അസിസ്റ്റന്റ് വൈലഡ്‌ലൈഫ് വാർഡൻ സുമു സ്ഖറിയ അധ്യക്ഷയായിരുന്നു.

ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ സജിത്ത്, ഊരുമൂപ്പൻ കുട്ടൻ, ഇ ഡി സി സെക്രട്ടറി താജുദ്ധീൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു . ഇ ഡി സി ചെയർമാൻ അനിൽകുമാർ ചടങ്ങിന് നന്ദി അറിയിച്ചു.

ഡോക്ടർ അരുൺ, ഡോക്ടർ ചിപ്പി, ഡോക്ടർ രേഷ്മ, ഡോക്ടർ റീബ, ഡോക്ടർ കൃപേഷ് എന്നിവർ കോളനി നിവാസികളുടെ പരിശോധന നടത്തി.

continue reading below...

continue reading below..


എൻ എസ്‌ എസ്‌ യുണിറ്റിലെ മുപ്പത്തോളം വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു. പീച്ചി
വൈൽഡിലൈഫ് ഡിവിഷൻ വൈൽഡിലൈഫ് അസിസ്റ്റന്റ് സലീഷ് മെനച്ചേരി, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ നസീർഘാൻ, ദർശൻ, രവിശങ്കർ, ബൈജു ജോർജ്, സോഷിയോളജിസ്റ് ആര്യ ഗോപിനാഥ് എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. കോളനിയിൽ നിന്നും 120 ഓളം പേർ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തി.

കൂടുതൽ ചികിത്സ ആവശ്യമായവർക്ക് മൂന്ന് മാസത്തിന് ശേഷം അടുത്ത വൈദ്യ പരിശോധന തീരുമാനിച്ചിട്ടുണ്ട്.

You cannot copy content of this page