ക്യാൻ തൃശ്ശൂർ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നഗരസഭ തലത്തിൽ കാൻസർ രോഗനിർണയ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ക്യാൻ തൃശ്ശൂർ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ തലത്തിൽ കാൻസർ രോഗനിർണയ ക്യാമ്പ് നടത്തി. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടന്ന ക്യാമ്പ് നഗരസഭാ വൈസ് ചെയർമാൻ ടിവി ചാർളി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം . ജി ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്യാൻ തൃശ്ശൂർ പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ പി. കെ. രാജു പദ്ധതി വിശദീകരിച്ചു. നഗരസഭാ വാർഡ് കൗൺസിലർ പി.ടി ജോർജ് സ്വാഗതവും പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലവീന കെ.എ ചടങ്ങിന് നന്ദിയും പ്രകാശിപ്പിച്ചു.

തുടർന്ന് വിവിധ സ്പെഷലിസ്റ്റ് ഡോക്ടർമാർ രജിസ്റ്റർ ചെയ്ത രോഗികളെ പരിശോധിച്ചു. 400 രോഗികൾക്ക് ക്യാമ്പിൽ ക്യാൻസർ കണ്ടെത്തുന്നതിനുള്ള പരിശോധനകൾക്ക് നിർദ്ദേശിച്ചു.

You cannot copy content of this page