62 മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റിൽ തൃശൂർ കേരളവർമ കോളേജും എം ഡി കോളേജ് പഴഞ്ഞിയും ഫൈനലിൽ, തിങ്കളാഴ്ച വൈകീട്ട് 3 മണിക്കാണ് ഫൈനൽ മത്സരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ നടന്നു കൊണ്ടിരിക്കുന്ന 62 മത് കണ്ടം കുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് & ടി എൽ തോമസ് റണ്ണേഴ്സ് ട്രോഫികൾക്ക് വേണ്ടിയുള്ള സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിൽ കേരള വർമ കോളേജും, എം ഡി കോളേജ് പഴഞ്ഞിയും ഫൈനലിൽ പ്രവേശിച്ചു.

ഞായറാഴ്ച രാവിലെ നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ കേരളവർമ കോളേജ് 2 നെതിരെ 3 ഗോളുകൾക്ക് സെന്റ് തോമസ് കോളേജ് തൃശ്ശൂരിനെയും, ഉച്ച തിരിഞ്ഞ് നടന്ന രണ്ടാമത്തെ സെമിഫൈനൽ മത്സരത്തിൽ എം ഡി കോളേജ് പഴഞ്ഞി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ശ്രീ വ്യാസ എൻ എസ് എസ് കോളേജിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.

തുടർന്ന് വൈകീട്ട് 4 മണിക്ക് മുൻകാല ക്രൈസ്റ്റ് കോളേജ് ഫുട്ബോൾ താരങ്ങളുടെ ഒത്തുചേരലും പ്രദർശന മത്സരവും നടന്നു. തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ കേരള വർമ കോളേജും എം ഡി കോളേജും ഏറ്റുമുട്ടും.. മുൻ കാല ക്രൈസ്റ്റ് കോളേജ് ഫുട്ബോൾ താരവും, ഇന്ത്യൻ ഫുട്ബോൾ താരവും, നിലവിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൌൺസിൽ പ്രസിഡന്റും ആയ യു ഷറഫലി വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും.

You cannot copy content of this page