ഇരിങ്ങാലക്കുട : തൃശൂർ ഷൊർണൂർ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജങ്ഷനിൽ വച്ച് നടന്ന ഉപരോധ സമരം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്‌സൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.
ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, മുനിസിപ്പൽ ചെയർപേഴ്‌സൺ സുജ സഞ്ജീവ്കുമാർ, മണ്ഡലം പ്രസിഡണ്ടുമാരായ അബ്‌ദുൾ ഹക്ക് സി എസ്, ശ്രീകുമാർ എൻ,വാർഡ് കൗൺസിലർമാരായ എം ആർ ഷാജു, ജസ്റ്റിൻ ജോൺ, ബിജു പോൾ അക്കരക്കാരൻ, മിനി സണ്ണി നെടുമ്പാക്കാരൻ,മിനി ജോസ് ചാക്കോള, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി