ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഏറെ കാലമായി യാഥാർഥ്യമാകാൻ ആഗ്രഹിക്കുന്ന ഒരു ആധുനിക പെർഫോമൻസ് തിയേറ്റർ നിർമ്മിക്കാൻ നഗരസഭ സൗജന്യമായി സ്ഥലം അനുവദിച്ചാൽ കെട്ടിടം ഒരുക്കാൻ ഒരു കോടി രൂപ വാഗ്‌ദനം ചെയ്ത മന്ത്രി ആർ ബിന്ദു. പതിനഞ്ചാമത് അമ്മന്നൂർ അനുസ്മരണ സമ്മേളന വേദിയിലായിരുന്നു പ്രഖ്യാപനം.
പൈതൃക കലകൾ അതിന്റെ പൂർണമായ തന്മയത്തത്തോടെ അവതരിപ്പിക്കാൻ ഒരു തിയേറ്റർ കലാകാരന്മാരുടെ എക്കാലത്തെയും ആവശ്യമാണ്. നഗരപരിധിയിൽ ഇതിനു യോജിക്കുന്ന ഒരു സ്ഥലം ലഭിക്കുക എന്നതാണ് ഒരു തടസം. നഗരസഭയുടെ അധിനതയിൽ നഗര പരിധിയിൽ പല സ്ഥലങ്ങൾ നിലവിലുണ്ട്. പക്ഷെ അത് ഇത്തരം പദ്ധതികൾക്ക് നല്കുന്നതിലെ ഭരണതലത്തിൽ വേണ്ട ഇച്ഛാശക്തിയാണ് പ്രശ്നം.
ഈ കാര്യം അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന 15-ാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പത്മഭൂഷൺ അമ്മന്നൂർ മാധവ ചാക്യാരുടെ അനുസ്മരണ സമ്മേളനം വേദിയിൽ അധ്യക്ഷത വഹിച്ച നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാറിനെ കലാകാരന്മാരും കലാസംഘടകരും അറിയിച്ചപ്പോൾ , നഗരതിർത്തിയിൽ കൂടൽമാണിക്യം ക്ഷേത്രത്തിനോടെ ചേർന്ന് സ്ഥിതിചെയ്യുന്ന നഗരസഭ മഹാത്മാ പാർക്ക് ഗ്രൗണ്ട് , ഇതിനായുള്ള നിർമിതിക്കായി വിട്ടുനൽകാൻ സാങ്കേതിക തടസങ്ങൾ ഉണ്ടെന്നു അറിയിച്ചു. ആഴ്ചകൾക്ക് മുൻപ് ചേർന്ന നഗരസഭ കൗൺസിലിൽ ഈ സ്ഥലം ആദ്യകാല ബാഡ്മിന്റൺ കളിക്കാരുടെ ആവശ്യപ്രകാരം പാർക്ക് ഗ്രൗണ്ട് , “ഗ്രൗണ്ട്” ആയി തന്നെ നിലനിറുത്തുവാൻ തീരുമാനിച്ചിരുന്നു എന്ന് അറിയിച്ചു.
നഗരസഭ അതിർത്തിയിൽനിന്നും അകന്നു പോയാൽ , പ്രേക്ഷകർ കുറയും എന്നുള്ള ഒരു യാഥാർഥ്യവും നിലനിൽക്കുന്നുണ്ട്. കുറഞ്ഞപക്ഷം മുന്നോറോളം പ്രക്ഷകർക്ക് കാണുവാൻ സാധ്യമായ ഒരിടം നിർമ്മിക്കുയയാണ് വേണ്ടത്. കൂടിയാട്ടം കഥകളി പോലെയുള്ള രംഗ കലകൾ ആസ്വദിക്കാൻ വരുന്നവർക്ക് വളരെ സൗകര്യപ്രദമായിരിക്കും ഇത്തരം ആര്ട്ട് സ്പേസുകൾ . സമാനമായ എക്സിബിഷൻ, മ്യൂസിക് കോൺസെർട്സ് പോലുള്ള ഇവനറ്റുകളും ഇവിടെ സംഘടിപ്പിക്കാം.
തൃശ്ശൂർ റീജണൽ തീയേറ്ററിന്‍റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന നാട്യഗ്രഹം മാതൃകയിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിന്റെ കിഴക്ക് ഭാഗത്ത് ഉള്ള ഹാൾ പുതുക്കി പണിയാവുന്നതുമാണ്.
ഇരിങ്ങാലക്കുടയുടെ കലാപാരമ്പര്യം മനസിലാക്കി അതിനു അനൂകൂല സാഹചര്യം ഒരുക്കാൻ ഭരണ കർത്താക്കൾ ഇനിയും ഒട്ടും അമാന്തം കാണിക്കരുത്. അധികാര സ്ഥാനത്ത് ഇരിക്കുമ്പോൾ അവർ നടത്തുന്ന ഓരോ പ്രസ്താവനകളും, അത് നടപ്പിലാക്കുവാനുള്ള പ്രതിബദ്ധതയും കാണിക്കേണ്ടതായിട്ടുണ്ട്. കൂടാതെ അവർ വിരാജിക്കുന്ന സ്ഥാനത്തിന്റെ വലുപ്പവും സാധ്യതകളും സ്വയം തിരിച്ചറിഞ്ഞ് അത് കൃത്യമായി നിയോഗിക്കണ്ടേത് കാലം ഒരുക്കിയ വലിയൊരു അവസരം ആണെന്ന് സ്വയം ബോധ്യമാകണം.
നഗരസഭാ ടൌൺ ഹാൾ പുതുക്കിപ്പണിയുന്ന അവസരത്തിൽ പത്മഭൂഷൺ അമ്മന്നൂർ മാധവ ചാക്യാരുടെ പേര് ടൗൺഹാളിനു നൽകണമെന്ന സാംസ്‌കാരിക പ്രവർത്തകരുടെ ആവശ്യം തള്ളിയയവരാണ് ഇവിടെയുള്ളതെന്നു ഓർക്കുമ്പോൾ തന്നെ കലാ പാരമ്പര്യത്തിനും പൈതൃകകൾക്കും സ്ഥാനം എവിടെയെന്നു വ്യക്തമാകുന്നു.
പ്രഖ്യാപനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം വരണമെങ്കിൽ, തടസ്സങ്ങൾ മുന്നിട്ടിറങ്ങി നീക്കം ചെയ്തു പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ ജനപ്രതിനിധികൾ തയ്യാറാകണം, ഇതോടൊപ്പം കലാകാരന്മാരും സംഘടനകളും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിനിർത്തി ഒന്നിക്കുമ്പോഴാണ് പലതും യാഥാർത്ഥ്യമാക്കാനുള്ള ഊർജ്ജം സംജാതമാകുന്നത്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O