കെ.എസ്.ഇ.ബി.ഡബ്ലിയൂ.എ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ കുടുംബസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.ഇ.ബി,ഡബ്ലിയൂ.എ ( സി.ഐ.ടി.യു ) KSEBWA(CITU) ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവിഷൻ പരിധിയിലുള്ള ജീവനക്കാരുടെ കുടുംബസംഗമം എസ് എൻ ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ചു. കവിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ ഡോ.സി.രാവുണ്ണി യോഗം ഉദ്ഘാടനം നിർവഹിച്ചു.

സ്തുതൃർഹസേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ച പവിത്രൻ. കെ.വി, മുരളീധരൻ.പി.എൻ, സുനിൽകുമാർ.യു.സി, ബാബു. ടി.കെ, കാർത്തികേയൻ, രാമകൃഷ്ണൻ.ടി.കെ, ഭാഗ്യവതി. വി.കെ, നിർമ്മല. എം.ആർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്. എസ്. എൽ.സി,/ പ്ളസ്ടു തലത്തിലും ഉന്നതവിദ്യാഭ്യാസരംഗത്തും വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.


യോഗത്തിൽ കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ, സി.ഐ.ടി.യു.ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ.എ.ഗോപി., വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആയ കെ.മനോജ്, എം.എൻ.സുധി,, എൻ.കെ.അജയൻ, എ.എം.സിദ്ധിഖ്. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് തൊഴിലാളികളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിന്നു.


You cannot copy content of this page