വോക്കേഷണൽ എക്സ്പോയിൽ മോസ്റ്റ്‌ ഇന്നോവറ്റീവ് കാറ്റഗറിയിൽ നിർമ്മിച്ച ഇലക്ട്രിക് വിൽബാരോ ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച തൃശൂർ മേഖലാ വോക്കേഷണൽ എക്സ്പോയിൽ പെരിഞ്ഞനം ആർ എം വി. എച്ച് എസ്‌ സ്ക്കൂളിലെ ഓട്ടോമൊബൈൽ വിദ്യാർത്ഥികളായ മർവാൻ അസീസ്, മുസ്തക്കീൻ എന്നിവർ മോസ്റ്റ്‌ ഇന്നോവറ്റീവ് കാറ്റഗറിയിൽ നിർമ്മിച്ച ഇലക്ട്രിക് വിൽബാരോ ശ്രദ്ധേയമായി.

മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ വീൽബാരോയ്ക്ക് 200 കിലോ ഭാരം വരെ വഹിക്കാനാക്കും ഒരൊറ്റ ഫുൾ ചാർജ്ജിൽ ഈ വീൽബാരോയ്ക്ക് 65 കിലോ വരെ സഞ്ചരിക്കാനാകും. ഇതിന്റെ നിർമ്മാണ ചിലവ് 50000 രൂപയാണ്. 48 V, 25 Ah ശേഷിയുള്ള ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

continue reading below...

continue reading below..

ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം തൊഴിൽ പരിശീലനം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 52 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ഉൽപാദന സേവന കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രദർശനവും വിൽപനയുമാണ് വൊക്കേഷണൽ എക്സ്പോ.

എഞ്ചിനീയറിംഗ്, ഐ.ടി, അഗ്രികൾച്ചർ, പാരാമെഡിക്കൽ, ആനിമൽ ഹസ്ബന്ററി, ഫിഷറീസ്, കോമേഴ്സ്, ബിസിനസ്, ട്രാവൽ & ടൂറിസം, ഫാഷൻ ടെക്നോളജി, കോസ്മെറ്റോളജി തുടങ്ങിയ വിവിധ പഠനശാഖകളിലെ അമ്പതോളം സ്റ്റാളുകൾ ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ ഒരുക്കുന്ന വൊക്കേഷണൽ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്.

വിദ്യാർത്ഥികളിൽ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിനും ക്രിയാത്മകശേഷി പോഷിപ്പിച്ചുകൊണ്ട് സ്വയം പര്യാപ്തതയിലൂടെ ദേശീയ വികസനത്തിൽ പങ്കാളികളാകുന്നതിന് വേണ്ടിയുള്ള ഒരു യജ്ഞത്തിന്റെ ഭാഗമായ വിജ്ഞാന നൈപുണ്യ പ്രദർശന വിൽപന മേളയായ വൊക്കേഷണൽ എക്സ്പോ മേളയിലെ മുഖ്യ ആകർണമാകുന്നുണ്ട്

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page