രാമായണം പാഠശാല നടത്തുന്ന രാമായണം ഫെസ്റ്റിവൽ ആഗസ്റ്റ് 13ന്

ഇരിങ്ങാലക്കുട : കാറളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാമായണം പാഠശാല ആഗസ്റ്റ് 13 ഞായറാഴ്ച 2 മണിക്ക് ശ്രീ പരമേശ്വര ഓഡിറ്റോറിയത്തിൽ രാമായണം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. രാമായണ മഹോത്സവത്തോടനുബന്ധിച്ച് രാമായണം ക്വിസ്, രാമായണം കഥ പറയൽ, രാമായണം പാരായണം എന്നീ മത്സരങ്ങളും നടത്തുന്നു. എല്ലാ പ്രായക്കാർക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

രാമായണം ക്വിസ് – ഒന്നാം സമ്മാനം 2001 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും, രണ്ടാം സമ്മാനം 101 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും. രാമായണം കഥ പറയൽ- ഒന്നാം സമ്മാനം 501 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും, രണ്ടാം സമ്മാനം 251 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും. രാമായണ പാരായണം – ഒന്നാം സമ്മാനം 501രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും, രണ്ടാം സമ്മാനം 251 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും. മത്സരങ്ങളിൽ മൂന്നു മുതൽ അഞ്ചു വരെയുള്ള സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും

കുട്ടികളുടെ വിഭാഗങ്ങൾ LP, UP, HS, HSS, എന്നിവയും 18 വയസ്സിനു മുകളിലുള്ളവർ മുതിർന്നവർ വിഭാഗത്തിലുമായി അഞ്ചു വിഭാഗങ്ങളിലായി പ്രത്യേക സമ്മാനങ്ങൾ നൽകുന്നതായിരിക്കും.
രജിസ്ട്രേഷന് 9496351134, 9809663437, 9446870006 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

You cannot copy content of this page