നടവരമ്പ് ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയവരെ ആദരിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ ഇരിങ്ങാലക്കുടയിലെ അഭിമാന താരങ്ങളെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ആദരിച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാസ്റ്റർ ഡാവിഞ്ചി, മികച്ച കുട്ടികളുടെ സിനിമയായി തെരഞ്ഞെടുത്ത പല്ലൊട്ടി 90 കിഡ്സിന്‍റെ സംവിധായകൻ ജിതിൻ രാജ്, ക്യാമറമാൻ ഷാരോൺ, സിനിമയിൽ അഭിനയിച്ച അഗ്രജ് എം രഘുനാഥ്‌ തുടങ്ങിയവരെ ആണ് ആദരിച്ചത്.നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലതാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

നടവരമ്പ് ഗവൺമെന്‍റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ കൂടിയാണ് പല്ലൊട്ടി 90 സിനിമയുടെ പിന്നണിക്കാരായ ജിതിൻ രാജ്, ഷാരോൺ എന്നിവർ. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഗ്രജ് എം രഘുനാഥ് സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാസ്റ്റർ ഡാവിഞ്ചിയെ മന്ത്രി പൊന്നാട നൽകി ആദരിച്ചു. ഏവർക്കും മൊമെന്റോയും നൽകി. തുടർന്ന് പല്ലൊട്ടി90 സിനിമ വിശേഷങ്ങൾ പ്രവർത്തകർ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ എസ് ധനിഷ്, സ്കൂൾ പ്രിൻസിപ്പാൾ പ്രീതി എംകെ, പിടിഎ പ്രസിഡന്‍റ് ഗീതാഞ്ജലി ബിജു, ഒ എസ് എ പ്രസിഡന്‍റ് പ്രദീപ് മേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O