കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ഇരിങ്ങാലക്കുടക്ക് അഭിമാനമായി രണ്ട് പുരസ്കാര ജേതാക്കൾ – കഥകളി വേഷം കലാനിലയം ഗോപി, കൂടിയാട്ടം സരിത കൃഷ്ണകുമാർ

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശരാബ്ദി മെയ് 28 ന് ആഘോഷിക്കുന്നതിന്റെ ഭാഗമായി പരമാചാര്യന്റെ സ്മരണാർത്ഥo കലാസാഗർ വര്ഷംതോറും വിവിധ കലാമേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് നൽകി വരുന്ന 2024ലെ കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുടക്ക് അഭിമാനമായി രണ്ട് പുരസ്കാരജേതാക്കൾ – കഥകളി വേഷം കലാനിലയം ഗോപി, കൂടിയാട്ടം സരിത കൃഷ്ണകുമാർ

പുരസ്‌കാര ജേതാക്കൾ കഥകളി വേഷം കലാനിലയം ഗോപി, കൂടിയാട്ടം സരിത കൃഷ്ണകുമാർ, സംഗീതം കലാമണ്ഡലം സുകുമാരൻ, ചെണ്ട കോട്ടക്കൽ വിജയരാഘവൻ, മദ്ദളം മാർഗി രത്‌നാകരൻ, ചുട്ടി രവീന്ദ്രൻ നായർ, ഓട്ടൻതുള്ളൽ രഞ്ജിത് തൃപ്പൂണിത്തുറ, ചാക്യാർകൂത്ത് ലാമണ്ഡലം കനക കുമാർ, മോഹിനിയാട്ടം കലാമണ്ഡലം കവിത കൃഷ്ണകുമാർ, ഭരതനാട്യം സരിത കലാക്ഷേത്ര, കുച്ചുപ്പുടി കലാമണ്ഡലം ശ്രീരേഖ ജി നായർ, തായമ്പക ആറങ്ങോട്ടുകര ശിവൻ, പഞ്ചവാദ്യം തിമില കല്ലുവഴി ബാബു, ഇടക്ക തുറവൂർ വിനീഷ് കമ്മത് ആർ, ഇലത്താളം കാട്ടുകുളം ജയൻ, കൊമ്പ് തൃപ്പാളൂർ ശിവൻ.


കലാപ്രേമികളിൽ നിന്നുമുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ ഇത്തവണയും തീരുമാനിച്ചിരിക്കുന്നത്. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മദിനമായ മെയ് 28നു കേരള കലാമണ്ഡലത്തിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ കലാമണ്ഡലം നിളാ ക്യാമ്പ്‌സിൽ വെച്ച് ഒരു പിറന്നാളിന്റെ ഓർമ്മക്ക് എന്ന പേരിൽ നടത്തുന്ന സ്മൃതിസമ്മേളനത്തിൽ വെച്ച് കലാസാഗർ പുരസ്‌കാരസമർപ്പണം നടത്തുന്നതായിരിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page