പരീക്ഷകളിൽ ഉന്നതവിജയം നേടിയ നഗരസഭ 22-ാം വാർഡിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

നഗരസഭ 22-ാം വാർഡിൽ വാർഡ് കൗൺസിലർ ഒ.എസ് അവിനാഷിന്‍റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : നഗരസഭ 22-ാം വാർഡിൽ വാർഡ് കൗൺസിലർ ഒ.എസ് അവിനാഷിന്‍റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

പ്രിയ ഹാളിൽ നടന്ന അനുമോദന യോഗം മുൻ നഗരസഭ ചെയർമാനും, ഐ.ടി.യു ബാങ്ക് ചെയർമാനുമായ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ മുഖ്യാഥിതിയായിരുന്നു. വാർഡ് കൗൺസിലർ ഒ. എസ് അവിനാഷ് അധ്യക്ഷത വഹിച്ചു. ശ്രീറാം ജയപാലൻ സ്വാഗതവും, ജോൺ മാമ്പിള്ളി നന്ദിയും പറഞ്ഞു.

ചടങ്ങിൽ ഡോ. അംബേദ്കർ ഡിസ്റ്റിൻഗ്വിഷ്ഡ് സർവീസ് അവാർഡ് നേടിയ പ്രൊഫ. വി കെ ലക്ഷ്മണൻ നായരെ ആദരിച്ചു.

You cannot copy content of this page