സഹകരണ സത്ഭരണത്തിനായുള്ള കിക്മയുടെ 6 ദിവസത്തെ ശില്പശാല ആരംഭിച്ചു

ഇരിങ്ങാലക്കുട : പ്രാഥമിക സഹകരണ ബാങ്കുകളുടെ ഭരണ നിർവഹണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ 6 ദിവസത്തെ ശില്പശാലക്ക് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്‍റെ കോ ഈഡൻ ഹാളിൽ തുടക്കമായി. സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയന്‍റെ കിക്മയാണ് ശില്പശാലക്ക് നേതൃത്വം നൽകുന്നത്.

ശില്പശാല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ അംഗം ലളിത ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി. ഗ്ലോറി മോൾ , രാജേഷ്, രതി വി.എസ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറിമാരും അസി.സെക്രട്ടറിമാരുമാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്.

വ്യക്തിത്വവികസനം, ലോൺ മാനേജ്മെന്‍റ്, ഓഡിറ്റ് പെർഫോമൻസ് , മാർക്കറ്റിങ്ങ്, സഹകരണ ചട്ടവും നിയമങ്ങളും തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് 6 ദിവസം നീണ്ടു നിൽക്കുന്ന ശില്പശാല നടക്കുന്നത്. സഹകരണ മേഖലയിലെ പ്രമുഖർ ശില്പശാലയിൽ വിഷയാവതരണം നടത്തും.

You cannot copy content of this page