പടിയൂർ ഗ്രാമ പഞ്ചായത്തിൽ ഹരിതകർമ്മസേനക്ക് ഗുഡ്സ് ഓട്ടോ

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിൽ ഹരിതകർമസേനക്ക് അനുവദിച്ച ഗുഡ്സ് ഓട്ടോയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ നിർവഹിച്ചു. നാടിനെ മാലിന്യമുക്തമാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഹരിതകർമസേന അംഗങ്ങൾക്ക് ഗുഡ്സ് ഓട്ടോ ലഭിക്കുന്നതിലൂടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുവാൻ സാധിക്കുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

2022 – 23 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വിഹിതം മൂന്നു ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതം 1,97,000 രൂപയും അനുവദിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ അധ്യക്ഷത വഹിച്ചു.


ബ്ലോക്ക് മെമ്പർമാരായ സുധ ദിലീപ്, രാജേഷ് അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയശ്രീ ലാൽ , ലിജി രതീഷ് , ടി വി വിബിൻ വാർഡ് മെമ്പർമാരായ ബിജോയ് കളരിക്കൽ, സുനന്ദ ഉണ്ണികൃഷ്ണൻ, കെ.എം പ്രേമവത്സൻ, വി.ടി. ബിനോയ്, നിഷ പ്രനീഷ്, പ്രഭാത് വെള്ളാപ്പുള്ളി, ഷാലി ദിലീപൻ, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി രജനി, വി.ഇ.ഒ മാരായ വിഷ്ണു, നവീൻ, സി.ഡി.എസ് ചെയർപേഴ്സൺ യമുന രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. യോഗത്തി നു വൈസ് പ്രസിഡണ്ട് കെ വി സുകുമാരൻ സ്വാഗതം പറഞ്ഞു.

You cannot copy content of this page