ഡാവിഞ്ചിക്ക് ആദരവുമായി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിൽ നിന്നും പ്രിൻസിപ്പലും അദ്ധ്യാപകരും വിദ്യാർത്ഥികളും കരൂപ്പടന്ന സ്കൂളിൽ എത്തി

ഇരിങ്ങാലകുട : മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച കുട്ടി കലാകാരൻ ഡാവിഞ്ചി സന്തോഷിനെ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് ആദരിച്ചു. കരൂപ്പടന്ന സ്കൂളിൽ എത്തിയാണ് കണ്ണനായി ജനമനസ്സുകളുടെ ഹൃദയം കീഴടക്കിയ കുട്ടിഡാവിഞ്ചിയെ ആദരിച്ചത്.

2017ൽ “പല്ലൊട്ടി” എന്ന ഷോർട്ട് ഫിലിമിലൂടെ കണ്ണൻ ചേട്ടനായി വന്ന് പ്രേക്ഷകമനസ്സ് കീഴടക്കിയ ബാലതാരമാണ് മാസ്റ്റർ ഡാവിഞ്ചി സന്തോഷ്. തുടർന്ന് വരയൻ, ലോനപ്പൻ്റെ മാമോദീസ എന്നിങ്ങനെ ഇരുപതിൽപരം ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റേതായ ഇടം നേടി ഈ കൊച്ചു മിടുക്കൻ. ഏറ്റവും ഒടുവിൽ ഇതാ പല്ലൊട്ടി ദി 90s കിഡ് എന്ന ചിത്രത്തിൽ കണ്ണൻ എന്ന മുഴു നീളെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകമനസ്സുകളുടെ ഹൃദയം കീഴടക്കുകയാണ് ഈ ബാലതാരം.

സെൻ്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസ്സി, IQAC കോർഡിനേറ്റർ ഡോ.ബിനു ടി.വി, ഹിസ്റ്ററി വിഭാഗം മേധാവി ഡോ.ജോസ് കുരിയാക്കോസ്, അദ്ധ്യാപിക സുമിന എം സ്, ഓഫീസ് അസിസ്റ്റന്‍റ് സബിത, കോളേജ് യൂണിയൻ ഭാരവാഹികൾ, കരൂപ്പടന സ്കൂൾ പ്രധാനാധ്യാപിക സുഷ എം എം, പി ടി എ പ്രസിഡൻ്റ് ഇസ്മൈൽ, എക്സിക്യൂട്ടിവ് മെമ്പർ മൈഷൂക് കരൂപ്പടന, മറ്റു സ്കൂൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിലാണ് കൊച്ചു ഡാവിഞ്ചിയെ ആദരിച്ചത്.

You cannot copy content of this page