ഗ്രീന്‍ മുരിയാട് ജീവധാര പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും തെങ്ങിന്‍ തൈകളും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് ഗ്രീന്‍ മുരിയാട് ജീവധാര പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പുമായി സഹകരിച്ച് പച്ചക്കറി തൈകളുടെയും തെങ്ങിന്‍ തൈകളുടെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയന്‍ അധ്യക്ഷത വഹിച്ചു.

continue reading below...

continue reading below..

പച്ചക്കറി തൈകള്‍ സൗജന്യമായും തെങ്ങിന്‍തൈകള്‍ സബ്‌സിഡൈസ്ഡ് നിരക്കിലുമാണ് വിതരണം ചെയ്തത്.ജീവധാര പദ്ധതിയുടെ ഭാഗമായി പോഷക സമൃദ്ധമായ പഞ്ചായത്ത് എന്ന ആശയം നടപ്പിലാക്കുന്നതിന്‍റെ കൂടെ ഭാഗമായാണ് പച്ചക്കറി തൈകളും തെങ്ങിന്‍ തൈകളും വിതരണം ചെയ്തത്.

വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പട്ടത്ത് ,പഞ്ചായത്തംഗം മണി സജയന്‍, കൃഷി ഓഫീസര്‍ നികിത കൃഷി അസിസ്റ്റന്റ് നിതിന്‍ രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.നൂറുകണക്കിന് കര്‍ഷകര്‍ പച്ചക്കറി തൈകളും തെങ്ങിന്‍ തൈകളും ഏറ്റുവാങ്ങി.

You cannot copy content of this page