അറിയിപ്പ് : കാലവർഷമഴയിലുണ്ടായ കുറവിനെ തുടർന്ന് ഡാമുകളിൽ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ കോൾ മേഖലയിലെ കൃഷിരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ പാടശേഖരഭാരവാഹികളുടെ യോഗം കരുവന്നൂർ പ്രിയദർശിനി ഹാളിൽ സെപ്റ്റംബർ 7 വ്യാഴാഴ്ച രാവിലെ 11 മണിക്ക് നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാറിന്‍റെ അധ്യക്ഷതയിൽ ചേരുന്നു. യോഗത്തിൽ എല്ലാ പാടശേഖരങ്ങളുടെയും ഭാരവാഹികൾ പങ്കെടുക്കണമെന്ന് പൊറത്തിശ്ശേരി കൃഷിഭവൻ നിന്നുള്ള അറിയിപ്പിൽ ആവശ്യപ്പെട്ടു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O