ഞാറ്റുവേല വിളംബരോത്സവം ചൊവ്വാഴ്ച കരുവന്നൂരിൽ

കരുവന്നൂർ : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 23 മുതൽ ജൂലൈ 2 വരെ ഇരിങ്ങാലക്കുട ടൌൺ ഹാളിൽ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്‍റെ വിളംബരോത്സവം ജൂൺ 20 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കരുവന്നൂർ പ്രിയദർശിനി ഹാളിൽ നടക്കും. പരിപാടിയുടെ ഭാഗമായി കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ, നടീൽ വസ്തുക്കൾ, വിൽക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും, കാർഷിക അനുബന്ധ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ഉള്ള വേദിയും ഒരുക്കുന്നുണ്ട്.

continue reading below...

continue reading below..


ചടങ്ങിൽ മുതിർന്ന കർഷകർ കൃഷിഭവങ്ങൾ പങ്കുവയ്ക്കും. പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ട്. നഗരസഭ ചെയർപേഴ്സൺ സുജാ സജീവ് കുമാർ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. വൈസ് ചെയർമാൻ ടി.വി ചാർളി അധ്യക്ഷത വഹിക്കും.

You cannot copy content of this page