നീഡ്‌സ് വായനാദിനം ആചരിച്ചു

ഇരിങ്ങാലക്കുട : നീഡ്സിന്‍റെ ആഭിമുഖ്യത്തിൽ കാട്ടുങ്ങച്ചിറ ലിസ്യൂ ടി.ടി.ഐ യുടെ സഹകരണത്തോടെ വായനാദിനം ആചരിച്ചു. വായന മനുഷ്യരുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുമെന്നും അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യത്തെയും വളർത്താൻ വായനക്ക് കഴിയുമെന്ന് ഉദ്‌ഘാടനം ചെയ്ത മുൻ സർക്കാർ ചീഫ് വിപ് അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ സുദീപ അധ്യക്ഷത വഹിച്ചു. കവി രാധാകൃഷ്ണൻ വെട്ടത്ത് മുഖ്യാതിഥിയായിരുന്നു.

പ്രൊഫ. ആർ.ജയറാം, ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, പി.കെ. ജോൺസൺ, തോമസ് കരിമാലി, ഷെയ്ഖ് ദാവൂദ്, പി.ടി. ജോർജ്, സി.എസ്. അബ്ദുൽ ഹഖ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page