സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇരിങ്ങാലക്കുട പൗരാവാലിയുടെ അനുശോചനം രേഖപ്പെടുത്തി

ഇരിങ്ങാലക്കുട : സി.പി.ഐ യുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആഗസ്മികമായ വേർപാടിൽ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സർവ്വ കക്ഷി അനുസ്മരണം ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാൾ അങ്കണത്തിൽ ചേർന്നു.

സി പി ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ, നഗരസഭ ചെയർ പേഴ്സൺ സുജ സഞ്ജീവ്കുമാർ, സി പി ഐ (എം) ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ, കോൺഗ്രസ് നേതാവ് എം.പി ജാക്സൺ, മുൻ ചീഫ് വിപ് അഡ്വ: തോമസ് ഉണ്ണിയാടൻ, കെ.ആർ വിജയ, കെ.സി വേണുഗോപാൽ, ജൂലിയസ് ആന്റെണി, റിയാസുദീൻ, ദാമോദരൻ, രാജു പാലത്തിങ്കൽ തുടങ്ങിയ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സംവിധായകൻ പ്രേംലാൽ എന്നിവർ അനുസ്മരിച്ചു.

സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം അസി: സെക്രട്ടറി എൻ.കെ ഉദയപ്രകാശ് സ്വാഗതവും പറഞ്ഞു. ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page