മൂന്ന് ദിവസത്തെ ഇംഗ്ലീഷ് ലാംഗ്വേജ് എൻഹെൻസ്മെന്‍റ് സഹവാസ ക്യാമ്പ് ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽ.പി സ്കൂളിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ വേണ്ടി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഇംഗ്ലീഷ് ലാംഗ്വേജ് എൻഹെൻസ്മെന്‍റ് സഹവാസ ക്യാമ്പ് ഇരിങ്ങാലക്കുട ഗവൺമെൻറ് ഗേൾസ് എൽ പി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ ടിവി ചാർളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കാർത്തിക വിപിൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റ് നിത്യ ടി എൻ ക്യാമ്പ് വിശദീകരണം നടത്തി. ഇരിങ്ങാലക്കുട എ ഇ ഓ നിഷ എം.സി മുഖ്യാതിഥി ആയിരുന്നു.

Continue reading below...

Continue reading below...


ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടിയുടെ തുടക്കമായാണ് ഇരിങ്ങാലക്കുട ഗവൺമെൻറ് ഗേൾസ് എൽ പി സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധങ്ങളായ ഇംഗ്ലീഷ് ഭാഷ കളികളും മറ്റു പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് ക്യാമ്പ് വളരെ ആസ്വാദകരമാക്കി മാറ്റുന്നു. അസാപ്പ് മാസ്റ്റർ ട്രെയിനർ തസ്നി ബഷീർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്യൂട്ടർ ഫോർ കിഡ്സ് പാർവതി ഇ ഇ പി ട്രെയിനർ ഗീതു വിത്സൺ, മാസ്റ്റർ ട്രെയിനർ ഡി സി ഇ ദീപ മനോഹരൻ എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നയിക്കും.


ഇരിങ്ങാലക്കുട ബി പി സി കെ ആർ സത്യപാലൻ എം പി ടി എ പ്രസിഡൻറ് ബിന്ദു പ്രതീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് അസീന പി ബി സ്വാഗതവും എസ് എം സി ചെയർപേഴ്സൺ ഗ്രീഷ്മ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD