സെൻ്റ് ജോസഫ്സ് കോളജിൽ ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാം

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജിലെ ഇംഗ്ലീഷ് വിഭാഗവും തമിഴ്നാട് തേനി ജയരാജ് അണ്ണാ പാക്യം കോളജിലെ ഇംഗ്ലീഷ് വിഭാഗവും ധാരണാപത്രം ഒപ്പുവെച്ചതിൻ്റെ ഭാഗമായി ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമും കാമ്പസ് സന്ദർശനവും സംഘടിപ്പിച്ചു. അണ്ണാ പാക്യം കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരും പി.ജി. വിദ്യാർത്ഥിനികളുമാണ് സെൻ്റ്. ജോസഫ്സ് കലാലയത്തിലെത്തിയത്.

കോളജ് പ്രിൻസിപ്പൽ സി. ബ്ലെസി, വൈസ് പ്രിൻസിപ്പൽ സി. എലൈസ, ഇംഗ്ലീഷ് വിഭാഗം ഡോ. സുജിത എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. അണ്ണാ പാക്യം കോളജിലെ വിദ്യാർത്ഥികൾക്കുള്ള ക്ലാസിന് സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ ആര്യ എം.പി. നേതൃത്വം നൽകി.

അണ്ണാ പാക്യം ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. ജെ. ജോസഫൈൻ സെൻ്റ് ജോസഫ്‌സിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. പരസ്പരം ക്യാമ്പസുകൾ സന്ദർശിക്കാനും ഡിപ്പാർട്ടുമെൻ്റിൻ്റെ പരിപാടികളിൽ സഹകരിക്കാനും ധാരണയായതിനാൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോളജുകൾ.

continue reading below...

continue reading below..

You cannot copy content of this page