പൈതൃക ചുറ്റു മതിലിൻ്റെ നിർമ്മാണോത്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി പ്രകാരം ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻ്ററി & വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച 48 ലക്ഷം രൂപയുടെ പൈതൃക ചുറ്റു മതിലിൻ്റെ നിർമ്മാണോത്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ .ബിന്ദു നിർവ്വഹിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ബിന്ദു. പി . ജോൺ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ഉഷ. പി. ആർ നന്ദിയും പറഞ്ഞു. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജണൽ എഞ്ചിനീയർ സതീദേവി പദ്ധതി വിശദീകരിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി, വാർഡ് കൗൺസിലർ ഓ.എസ്. അവിനാശ്, പി.ടി.എ പ്രസിഡണ്ട് അനിൽകുമാർ . പി. കെ, എസ്.എം.സി. പ്രസിഡണ്ട് വി.വി. റാൽഫി,.വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ധന്യ കെ .ആർ . എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

You cannot copy content of this page