“രഹിത ലഹരി ” തെരുവുനാടകം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. ഗേൾസ്. വി എച്ച്. എസ്. സ്കൂളിന്റെ എൻ.എസ്.എസ്. സപ്ത ദിന ക്യാമ്പ് ” ശലഭങ്ങൾ” ഡിസംബർ 26 മുതൽ ഇരിങ്ങാലക്കുട മോഡൽ ബോയ്സ് വി. എച്ച്. എസ് എസ് – ൽ നടന്നു വരുന്ന ക്യാമ്പിന്റെ ഭാഗമായി വോളന്റിയർമാർ ലഹരി വിരുദ്ധ സന്ദേശ തെരുവ് നാടകം ‘രഹിത ലഹരി ‘ ഇരിങ്ങാലക്കുട മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ അവതരിപ്പിച്ചു.

എസ്എംസി ചെയർമാൻ റാൽഫി വി വി, പിടിഎ പ്രസിഡന്റ് അനിൽകുമാർ, പ്രിൻസിപ്പൽ ധന്യ കെ ആർ എന്നിവർ സന്നിഹിതരായിരുന്നു. ആരോഗ്യ വകുപ്പിന്റെയും എൻടിസിപി സെല്ലിന്റെയും നേതൃത്വത്തിൽ ടു ബാക്കോ ഫ്രീ ക്യാമ്പസുകൾ ആക്കി മാറ്റുന്നതിന്റെ ഭാഗമായി മെസ്സേജ് മിററുകൾ ക്യാമ്പ് സെന്ററിൽ സ്ഥാപിച്ചു.

എക്സൈസ് ഓഫീസർ സാബു പി ഒ യുടെ നേതൃത്വത്തിൽ വർജ്യസഭ കൂടുകയും കടകളിൽ ലഹരിക്കെതിരായി സന്ദേശ പേപ്പർ ഡാങ്ലറുകൾ തൂക്കിയിടുകയും ചെയ്തു.

You cannot copy content of this page