ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ മൂന്നാം വർഷ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർത്ഥികൾ പഠനത്തിൻറെ ഭാഗമായുള്ള ട്രെയിനിങ്ങിനായി വിദേശത്തേക്ക്. ദുബായ് ജെ.ഡബ്ല്യു. മാരിയറ്റ് മാർക്ക്യൂസ് ഹോട്ടലിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കുള്ള വിസ പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ് വിതരണം ചെയ്തു.
ഹോട്ടൽ മാനേജ്മെൻറ് വിഭാഗം തലവൻ ശ്രീ. പയസ് ജോസഫും അധ്യാപകരായ ശ്രീമതി ജെന്നി ടോണി,ശ്രീ.ടോയ്ബി ജോസഫ്, ശ്രീ. അജിത് മാണി എന്നിവരും സന്നിഹിതരായിരുന്നു. മുൻ വർഷങ്ങളിലും ഹോട്ടൽ മാനേജ്മെൻറ് വിദ്യാർത്ഥികളുടെ ട്രെയിനിങ് വിദേശത്ത് നടത്താനായിട്ടുണ്ട് എന്ന് വകുപ്പ് മേധാവി ശ്രീ.പയസ് ജോസഫ് പറഞ്ഞു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews