പടിഞ്ഞാറേക്കര എൻ.എസ്.എസ് വനിതാ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുവാതിരയോടനുബന്ധിച്ച് “ആർദ്ര നിലാവ് 2023 ” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാലങ്ങൾക്കു മുൻപേ സ്ത്രീക്ക് വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്ന സമൂഹമാണ് നമ്മുടേതെന്ന് തിരുവാതിര ചടങ്ങുകൾ തെളിയിക്കുന്നതായി ക്രൈസ്റ്റ് കോളേജ് അധ്യാപിക ഡോ: വിനീത ജയകൃഷ്ണൻ പറഞ്ഞു. പടിഞ്ഞാറേക്കര എൻ എസ് എസ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ തിരുവാതിരയോടനുബന്ധിച്ച് സംഘടിപ്പിച്ച ആർദ്ര നിലാവ് 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

പാതിരാത്രിയിൽ പോലും സ്ത്രീകൾക്ക് ഭയരഹിതമായി സഞ്ചരിക്കുവാനും ഭഗവാനെ പൂജിക്കുവാൻ സ്ത്രീകൾക്ക് അവസരം ഉള്ളതും തിരുവാതിര ചടങ്ങുകൾ ഉദാഹരിച്ച് ഡോ: വിനീത ജയകൃഷ്ണൻ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ വനിതാ സമാജം പ്രസിഡണ്ട് ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് കരയോഗം പ്രസിഡണ്ട് നളിൻ ബാബു, സെക്രട്ടറി മനോജ് കല്ലിക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജോ: സെക്രട്ടറി സുഭദ്ര സേതുമാധവൻ സ്വാഗതം പറഞ്ഞു . തുടർന്ന് വനിത സമാജം അംഗങ്ങളായ ജയശ്രീ കൃഷ്ണകുമാർ, ലസിത കുളങ്ങര ,സിന്ധു ഹരികുമാർ, സുമ മധു , ബിന്ദു മുരളീധരൻ, അണിമ മണികണ്ഠൻ, ഇന്ദു ശശികുമാർ, സ്മിത ആനന്ദ്., ഷൈലജ നന്ദകുമാർ ,ഗീത രവീന്ദ്രൻ , പ്രസീത രാജേന്ദ്രൻ, രാധഗിരി എന്നിവരുടെ നേതൃത്വത്തിൽ തിരുവാതിരക്കളിയും നടന്നു.

continue reading below...

continue reading below..

You cannot copy content of this page