കർണാടക സംഗീത ചക്രവർത്തി പത്മഭൂഷൻ സംഗീത കലാനിധി മധുരൈ ടി എൻ ശേഷഗോപാലൻ നയിക്കുന്ന സംഗീത ശില്പശാല ജൂൺ 24,25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : പ്രസിദ്ധ കർണാടക സംഗീതജ്ഞൻ പത്മഭൂഷൻ സംഗീത കലാനിധി മധുരൈ ടി എൻ ശേഷഗോപാലൻ നയിക്കുന്ന മൺസൂൺ മ്യൂസിക് വർക്ക്ഷോപ്പ് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മാധവനാട്യഭൂമി അമ്മന്നൂർ ഗുരുകുലത്തിൽ ജൂൺ 24, 25 ശനി, ഞായർ, തീയതികളിൽ സംഘടിപ്പിക്കുന്നു.

ആദ്യ ദിനമായ ജൂൺ 24 ശനിയാഴ്ച അജിത്ത് നമ്പൂതിരി നയിക്കുന്ന സ്വരസാധനയും വൈകിട്ട് 5.30ന് വൈണിക ഗായക ശിരോമണി മധുരൈ ടി എൻ ശേഷഗോപാലൻ നയിക്കുന്ന വീണകച്ചേരിയും നടക്കും. ഡോ കെ ജയകൃഷ്ണൻ മൃദംഗത്തിലും വെള്ളാട്ടഞ്ഞൂർ ശ്രീജിത്ത് ഘടത്തിലും വീണക്കച്ചേരിക്ക് താളമേകും.

രണ്ടാം ദിനമായ ജൂൺ 25 ഞായറാഴ്ച രാവിലെ 10 മണിക്ക് പത്മഭൂഷൻ സംഗീത കലാനിധി മധുരൈ ടി എൻ ശേഷഗോപാലൻ നേതൃത്വം നൽകുന്ന ‘കൽപിത സംഗീതത്തിലെ രാഗസ്വരൂപം’ എന്ന ലക്ചർ ഡെമോൺസ്ട്രേഷനും വൈകിട്ട് 5.30ന് രെജു നാരായണൻ അന്നമനട നയിക്കുന്ന സംഗീതകച്ചേരിയും നടക്കും. വയലിനിൽ സുനിത ഹരിശങ്കർ, മൃദംഗത്തിൽ വിഷ്ണു ചിന്താമണി എന്നിവർ പക്കമേളമൊരുക്കുമെന്ന് വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ശ്രീവിദ്യവർമ്മ അറിയിച്ചു.

You cannot copy content of this page