ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ടായി സോമൻ ചിറ്റേത്ത് ചുമതലയേറ്റു. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന അധികാരകൈമാറ്റ ചടങ്ങ് ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം നിർവഹിച്ചു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൺ മുഖ്യപ്രഭാഷണം നടത്തി. നിലവിലെ ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാർളിയിൽ നിന്നും അധികാരപത്രം സോമൻ ചിറ്റേത്ത് ഏറ്റുവാങ്ങി.
നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാന്റോ കുര്യൻ എന്നിവർ സംസാരിച്ചു.
എട്ട് വർഷക്കാലമായി ടി.വി ചാർളി ആയിരുന്നു ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം വഹിച്ചിരുന്നത്. ആളൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായും, ഡി.സി.സി സെക്രട്ടറി, കല്ലേറ്റുംകര ഐ.എൻ.ടി.യു.സി യൂണിറ്റ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ സോമൻ ചിറ്റേത്ത് വഹിച്ചിട്ടുണ്ട്. നിലവിൽ ഡിസിസി സെക്രട്ടറി കൂടിയാണ് അദ്ദേഹം.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O