സി.പി.ഐ (എം) ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി കൃഷി

ഇരിങ്ങാലക്കുട : സി.പി.ഐ (എം) ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയോജിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ആസാദ് റോഡിൽ കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ടൗൺ പ്രസിഡന്റ് പ്രൊഫ. കെ.കെ. ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി കെ.എം അജിത് കുമാർ സംസാരിച്ചു. പരിപാടിയിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എം. രാജേഷ് സ്വാഗതവും മീനാക്ഷി ജോഷി നന്ദിയും പറഞ്ഞു.

You cannot copy content of this page