മുരിയാട് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത

മുരിയാട് : മുരിയാട് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത സമാപിച്ചു. സമാപന സമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ മുഖ്യാതിഥിയായിരുന്നു. ഞാറ്റുവേലചന്ത സമാപിച്ചുവെങ്കിലും തിങ്കളാഴ്ച ഉൾപ്പെടെ നടീൽ വസ്തുക്കൾ ലഭ്യമായിരിക്കും.



പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ എ എം ജോൺസൺ, പഞ്ചായത്ത് മെമ്പർമാരായ എ.എസ്. സുനിൽകുമാർ , അജീഷ് ആനന്ദപുരം റൂറൽ ബാങ്ക് പ്രസിഡൻ്റ് ജോമി ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.



ഇക്കഴിഞ്ഞ SSLC +2 പരീക്ഷകളിൽ 90% ന് മുകളിൽ മാർക്ക് നേടിയ നമ്മുടെ പരിധിയിലെ പ്രതിഭകളെ ആദരിച്ചു. ഞാറ്റുവേലയുടെ പ്രത്യേകതകൾ കൃഷിയിലേക്ക് പകർത്താനും പുതിയ കാലഘട്ടത്തിലെ വളപ്രയോഗങ്ങളെ പറ്റി IFFCO ഫീൽഡ് ഓഫീസർ അബിൻ നടത്തിയ പ്രസൻ്റേഷൻ ക്ലാസ്സ് കർഷകർക്ക് നവ്യാനു ഭവമായി.



ബാങ്ക് പ്രസിഡൻ്റ് അഡ്വ മനോഹരൻ അധ്യക്ഷത വഹിച്ച യോഗത്തിന് ഡയറക്ടർ അയ്യപ്പകുട്ടി ഉദിമാനം സ്വാഗതവും സെക്രട്ടറി എ.എ. വിലാസിനി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page