ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം ഇത്തവണ ജൂൺ 27 മുതൽ ജൂലൈ 6 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയർപേ ഴ്സൺ മേരിക്കുട്ടി ജോയ് ഉദ്‌ഘാടനം നിർവഹിച്ചു. നഗരസഭാ ടൌൺ ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ ശ്രീ ബൈജു കുറ്റിക്കാടന്റെ അധ്യക്ഷത വഹിച്ചു.
പ്രൊഫ. ലക്ഷ്മണൻ നായർ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, പാർലിമെന്ററിപാർട്ടി നേതാക്കളായ സോണിയ ഗിരി, അൽഫോൻസാ തോമസ്, സന്തോഷ് ബോബൻ, നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക്, കൃഷി വകുപ്പ് എ ഡി എം മിനി, കൗൺസിലിലേർസ്, നഗരസഭ ജീവനക്കാർ, ഇരിഞ്ഞാലക്കുടയിലെ പൗരപ്രമുഖർ, സാഹിത്യ സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങി നൂറിലധികം പേർ പങ്കെടുക്കുകയും, സംഘാടക സിമിതി രൂപീകരിക്കുകയും ചെയ്തു. കൃഷി ഓഫീസർ ആൻസി യോഗത്തിന് നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive