“കൂടെയുണ്ട് കരുത്തേകാൻ” – എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം തയ്യാറാക്കിയ “കൂടെയുണ്ട് കരുത്തേകാൻ” എന്ന ബോധവൽക്കരണ പരിശീലന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ സി.കെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. കൂടാതെ നിയമം, ശുചിത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അഡ്വ. പ്രിയങ്ക രാജ് കെ, അജിത് എം ഡി എന്നിവരുടെ ക്ലാസുകളും നടത്തി. പ്രിൻസിപ്പൽ സിൻല സി.ജി, അധ്യാപകരായ ഡോ. രാഗേഷ് എസ് ആർ, അർച്ചന സത്യൻ, നിഷ ദാസ് ഐ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page