ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ഇരിങ്ങാലക്കുട മേഖല 2024-2025 വർഷത്തെ 41-ാം മേഖല സമ്മേളനം ഇരിങ്ങാലക്കുട നഗരസഭാ മിനി ഹാളിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് അനിൽ തുമ്പയിൽ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് പ്രസാദ് എൻ എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡൻ്റ് എ സി ജോൺസൺ ആമുഖ പ്രഭാഷണം നടത്തി. മേഖല പി.ആർ.ഓ വിശ്വനാഥ് എ വി അനുശോചനം പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ലിജോ പി ജോസഫ് ജില്ലാ റിപ്പോർട്ടിങ് അവതരിപ്പിച്ചു. സംഘടയുടെ ബൈലോ ഭേതഗതി മേഖല ജോയിന്റ് സെക്രട്ടറി ഡേവിസ് അലുക്ക അവതരിപ്പിച്ചു.
2024-2025 വർഷത്തെ റിപ്പോർട്ടിംഗ് അവതരണം മേഖല സെക്രട്ടറി സജയൻ കാറളം നിർവഹിച്ചു. കണക്കാവതരണം മേഖല ട്രഷറർ ആൻ്റു ടി.സി നിർവഹിച്ചു.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം രണ്ടുവർഷമായി തുടർന്നുകൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട മേഖലയുടെ അംഗമായ എ സി ജോൺസനെ ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് പ്രസാദ് എൻ എസ് പൊന്നാടയിച്ചു ആദരിച്ചു.
സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി.ജി മേഖല കഴിവുറ്റ അഗങ്ങക്ക് ആദരവ് നൽകി ആദരിച്ചു. ജില്ലാ പി.ആർ.ഓ അജയൻ, ജില്ലാ സ്പോട്സ് ചെയർമാൻ വേണു വെള്ളാംങ്കല്ലൂർ, ജില്ലാ കമ്മിറ്റി അംഗം സുരേഷ് കിഴുത്താണി എന്നിവർ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. തുടർന്നു മേഖല ഇൻ ചാർജും ജില്ലാ ജോ:സെക്രട്ടറി ജീസൺ എ.വി. അടുത്ത വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തി.
41-ാം മേഖല സമ്മേളനത്തിന് ജയൻ എ.സി. സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ കെ.കെ രാധാകൃഷ്ണൻ സമ്മേളനത്തിന് നന്ദിയും പറഞ്ഞു.
മേഖല ഭാരവാഹികൾ
പ്രസിഡണ്ട് – പ്രസാദ് എൻ എസ്, വൈ. പ്രസിഡണ്ട് – ജയൻ A C, സെക്രട്ടറി – ശരത് ചന്ദ്രൻ,
ജോ. സെക്രട്ടറി സാന്റോ വിസ്മയ, ട്രഷറർ – ആന്റോ T C, PRO – വിശ്വനാഥ്
ജില്ലാ കമ്മിറ്റി
ജോൺസൺ A C, വേണു വെള്ളങ്ങലൂർ, സുരേഷ് കിഴുത്താണി, സജയൻ കാറളം
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

