ബി.എ. സംസ്കൃതത്തിൽ ഒന്നാം റാങ്ക് നേടിയ കൃഷ്ണേന്ദു ജയകൃഷ്ണനെ യൂത്ത് കോൺഗ്രസ് ആദരിച്ചു

ഇരിങ്ങാലക്കുട : എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ. സംസ്കൃതത്തിൽ ഒന്നാം റാങ്ക് നേടിയ കൃഷ്ണേന്ദു ജയകൃഷ്ണനെ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്തിന്റെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് ആദരിച്ചത്.


ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉപഹാരം കൈമാറി, മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹഖ് മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ അജയ് യു മേനോൻ, ഗോപീകൃഷ്ണൻ, ഷിൻസ് വടക്കൻ,



കെഎസ്‌യു ജില്ല ജനറൽ സെക്രട്ടറി ഗിഫ്സൺ ബിജു യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ, എബിൻ, രഞ്ജിത്ത്, അർജുൻ, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് ആലുക്ക തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page