ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്ലക്കാർഡുമായി അണിനിരക്കുകയും സൈക്കിൾ റാലി നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവത്ക്കരണത്തിന്റെ ഭാഗമായി പ്ലസ് ടു വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചു. പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.
ഹരിപ്രിയ പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിനത്തിന് കുറിച്ച് അവബോധം വളർത്തുന്നതിനായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കൺവീനർ എൻ. ആർ. ദിവ്യ, കെ. ശ്രീ പ്രിയ, ഇ.എ. പ്രിൻസി, നിമിഷനിശാന്ത്, സിന്ധു അനിരുദ്ധൻ, നിമ്മി ശ്രീകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com