തെളിമ പദ്ധതിയുടെ ഭാഗമായുള്ള പഠനോപകരണ വിതരണം ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു

ഇരിങ്ങാലക്കുട : നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തെളിമ പദ്ധതിയുടെ ഭാഗമായുള്ള പഠനോപകരണ വിതരണം ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്സ് സമാഹരിച്ച പഠനോപകരണങ്ങൾ മലക്കപ്പാറ ആദിവാസി കോളനിയിലെ കുട്ടികൾക്കു വേണ്ടി ജില്ലാ ലീഗൽ അതോറിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.

continue reading below...

continue reading below..


സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു പി ജോൺ, പി.ടി.എ പ്രസിഡൻ്റ് വി.വി റാൽഫി, ലീഗൽ അതോറിറ്റി ഭാരവാഹി രമീള ടി സി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇന്ദുലേഖ കെ എസ്, അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ ഷീന ജി, അധ്യാപകർ, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

You cannot copy content of this page